ലാലേട്ടന്റെ സൂപ്പർ ഡബ്സ്മാഷ്

സാഗര്‍ ഏലിയാസ് ജാക്കി സ്‌റ്റൈലില്‍ എത്തിയ ലാലേട്ടന്റെ ഡബ്‌സ്മാഷ് വീഡിയോ കണ്ടവർക്കൊക്കെ ഒരു സംശയം. ആരാണ് അദ്ദേഹത്തിന്റെ ഒപ്പം വിഡിയോയിൽ ഉള്ള കക്ഷി? കണ്ടിട്ട് താരത്തിന് വളരെ അടുപ്പമുള്ള ആളാണെന്ന് തോന്നുന്നുമുണ്ട്.

മോഹൻലാലിന്റെ ഉറ്റ സുഹൃത്തായ സമീര്‍ ഹംസയാണ് ആ അറിയപ്പെടാത്ത സുഹൃത്ത്. മലയാളിയായ സമീർ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥനുമാണ്. ഇരുപതാം നൂറ്റാണ്ട് എന്ന് ഹിറ്റ് സിനിമയിലെ ഡയലോഗാണ് ഡബ്സ്മാഷിനായി ഉപയോഗിച്ചിരിക്കുന്നത്. സാറിന്റെ പേര് പറഞ്ഞില്ല എന്ന് ഡബ്‌സ്മാഷ് ശൈലിയില്‍ സമീർ ചോദിക്കുമ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന് മോഹന്‍ലാല്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കുന്നതാണ് വീഡിയോ.

സോഷ്യല്‍മീഡിയയില്‍ ഡബ്സ്മാഷ് തരംഗമാണെങ്കിലും ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സ്വന്തം ഡയലോഗുമായി ഡബ്‌സ്‍മാഷ് വീഡിയോയില്‍ വരുന്നത്.