പ്രണവിനെ തോളിലേറ്റി മോഹൻലാലിന്റെ പുഷ്അപ്

മോഹൻലാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ശരീരം സിക്സ് പാക്ക് ആക്കി മാറ്റുന്നതിൽ ഹൃത്വിക്ക് റോഷനെയും ഷാറൂഖ് ഖാന്റെയും വർക്ക് ഔട്ട് കണ്ടിട്ടുണ്ടെങ്കിലും അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻ‌ലാൽ. സ്വന്തം മകൻ അടക്കം രണ്ടു പേരെ തോളിലേറ്റുന്നതിന്റെ ചിത്രമാണ് മലയാളത്തിന്റെ ഈ പ്രിയതാരം പോസ്റ്റ് ചെയ്തത്. മകൻ പ്രണവ് മോഹൻലാലിനും ബന്ധുവായ മോഹനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ഈ ചിത്രം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.