അവധിക്കാലം അടിച്ചു പൊളിച്ച് മോഹന്‍ലാല്‍ ജപ്പാനില്‍

മാസങ്ങള്‍ നീണ്ട തിരക്കുകള്‍ക്കൊടുവില്‍ കുറച്ചുകാലത്തേക്ക്‌ സൂപ്പര്‍താരം മോഹന്‍ലാല്‍ സിനിമയില്‍ അവധിയെടുത്തിരിക്കുകയാണ്. താരം ഇപ്പോള്‍ ജപ്പാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

താരത്തെ കുറച്ചുകാലമായി അലട്ടുന്ന സ്‌പോണ്ടിലൈറ്റിസ്‌ രോഗത്തിനു ചികിത്സ തേടാനും അവധിക്കാലം ചെലവഴിക്കാനുമായി താരം ജപ്പാനിലേയ്ക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിനൊപ്പമാണ് അദ്ദേഹം ജപ്പാനില്‍ എത്തിയതെന്നും കേള്‍ക്കുന്നു.

സ്‌പോണ്ടിലൈറ്റിസിന്‌ ചികിത്സ നേടായി കുറച്ചു കാലം സിനിമയില്‍ നിന്ന്‌ വിട്ടുനിന്നിരുന്നെങ്കിലും പിന്നീട് സിനിമയില്‍ തിരക്കേറുകയായിരുന്നു. 'എന്നും എപ്പോഴും', 'ലൈല ഓ ലൈല', 'ലോഹം' എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി.

പദ്‌മകുമാറിന്റെ 'കനല്‍‍' എന്ന സിനിമയിലാവും മോഹന്‍ലാല്‍ അവധി കഴിഞ്ഞെത്തി ആദ്യം അഭിനയിക്കുക. വൈശാഖിന്‍റെ പുലിമുരുകനാണ് അടുത്ത പ്രോജക്ട്.