മോഹൻലാൽ–മേജർ രവി ചിത്രം; 1971, ബിയോണ്ട് ബോര്‍ഡേർസ്

മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ പട്ടാളചിത്രം വരുന്നു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന് 1971, ബിയോണ്ട് ബോര്‍ഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ 71 വാർ എന്നായിരുന്നു പേര് നൽകിയിരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മരുഭൂമിയിലാകും ചിത്രീകരണം. മാർച്ചിലായിരിക്കും ഷൂട്ടിങ് തുടങ്ങുക. മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാകും മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുക.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവന്‍ തന്നെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്.

മേജര്‍ മഹാദേവന്റെ അച്ഛന്‍ മേജര്‍ സഹദേവന്‍ ആയും മറ്റൊരു ഗെറ്റപ്പിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അടുത്ത നവംബറില്‍ രാജസ്ഥാന്‍, പഞ്ചാബ് സെക്ടറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.