ലാലേട്ടന് മമ്മൂക്കയുടെ വക കമന്റ്

മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി നടത്തിയ പരിപാടിയായിരുന്നു മോഹനം. ചലച്ചിത്രലോകത്തെ പ്രധാന വ്യക്തികളെല്ലാം അണിനിരന്ന പരിപാടി കോഴിക്കോട് സ്വപ്നനഗരിയിലാണ് അരങ്ങേറിയത്. തന്റെ ജീവിതയാത്രയില്‍ ധാരാളം പേര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും അവരോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മൊമന്റൊ കൈമാറിയ മമ്മൂട്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞാണ് മോഹൻലാല്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് അവസാനിപ്പിക്കുന്നത്.. ജീവിതയാത്രയില്‍ മമ്മൂട്ടി എപ്പോഴും കൂടെയുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി മൊമന്റൊ കൈമാറുന്ന ചിത്രവും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

‘പ്രണാമം’ എന്ന വാക്ക് മാത്രമാണ് ഇപ്പോൾ എന്റെ മനസ്സിൽ വരുന്നത്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഈ യാത്രയില്‍ എന്നെ സഹായിച്ച ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ ഓരോരുത്തരോടും നന്ദി പറയാതെ ആ യാത്ര പൂര്‍ണമാവില്ല.

ഈ യാത്രയില്‍ എപ്പോഴും കൂടെ ഉണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദി. ഇവിടെ മൊമന്റോ എനിക്ക് കൈമാറിയതും അദ്ദേഹമാണ്. എന്റെ പ്രിയസഹോദരന്‍ മമ്മൂക്ക. മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ വൈറലായി മാറിയിരുന്നു. ഇതിന് താഴെ മമ്മൂട്ടിയും കമന്റുമായി എത്തിയതോടെ ഇരുവരുടെയും ആരാധകർ അതൊരു ആഘോഷമാക്കി മാറ്റി.