മോഹന്‍ലാലിന്‍റെ ഓണാശംസ വായിക്കേണ്ടേ

മലയാളി ആരാധകര്‍ക്ക് ഓണം ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. തന്‍റെ ഔദ്യോഗികബ്ലോഗിലൂടെയാണ് ഓണാശംസകള്‍ അറിയിച്ചത്.

‘ചിലപ്പോൾ ഇങ്ങിനെയാണ്.. എഴുതാൻ ഒരുപാട് ഉണ്ടെങ്കിലും എഴുതാൻ തോന്നാത്ത ഒരവസ്ഥ... കാണാനും കേൾക്കാനും താൽപര്യമില്ലാത്ത ഒരവസ്ഥ....

കുറ്റങ്ങളേയും, കുറവുകളേയും, കറകളേയും കുറിച്ച് ആത്മപരിശോധന നടത്താൻ പറ്റിയ ഒരവസരമായിട്ടാണ് ഞാനീ അവസ്ഥയെ കാണുന്നത്.

പഴയ മാവേലിപ്പാട്ടിൽപ്പറയുന്നതുപോലെ സർവ്വ സമത്വവും സമ്പന്നതയും വന്നിട്ട് ഓണമാഘോഷിക്കാൻ സാധിക്കില്ല എന്നറിയാം... നമ്മുടെ സങ്കടങ്ങളും, പ്രശ്നങ്ങളും എല്ലാം സൗകര്യപൂർവ്വം മറന്നുകൊണ്ട്... ചിരിച്ച് കൊണ്ട് ‘ഹാപ്പി ഓണം’ പറയാം.

സ്നേഹപൂർവ്വം

മോഹൻലാൽ