ഒപ്പത്തിൽ ഡ്യൂപ്പില്ലാതെ മോഹൻലാൽ അഭിനയിച്ച ആ രംഗം; വിഡിയോ

മോഹൻലാലിന്റെ മികവുറ്റ ആക്​ഷൻ രംഗങ്ങളാണ് പുലിമുരുകനിലെ പ്രധാനആകർഷണം. പല സാഹസിക രംഗങ്ങളിലും ഡ്യൂപ്പ് ഇല്ലാതെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നതും. ഇപ്പോഴിതാ ആ സാഹസികത ഒന്നുകൂടി തെളിയിക്കുന്നൊരു വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിലെ ഒരു രംഗത്തിൽ മോഹൻലാൽ തെന്നിവീഴുന്നുണ്ട്. അജു വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തെ കാണാനായി അന്ധനായ ജയരാമൻ പോകുമ്പോൾ രക്തത്തിൽ ചവിട്ടി തെന്നിവീഴുന്ന രംഗമാണിത്.

ഒരുപാട് അപകടം പിടിച്ചതും ഡ്യൂപ്പിന്റെ സഹായത്തോടെ ചെയ്യാവുന്നതുമായ ഈ രംഗം അനായാസമായി മോഹൻലാൽ അഭിനയിച്ചു. എഡിറ്റ് ചെയ്യാത്ത ഈ രംഗത്തിന്റെ വിഡിയോ കാണുമ്പോൾ മനസ്സിലാകും അത് എത്രത്തോളം അപകടം നിറഞ്ഞതായിരുന്നു എന്ന്.