മോഹൻലാ‍ൽ പ്രിയദർശന്റെ ‘ഒപ്പം’

Oppam Movie Poster

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. ചിത്രത്തിൽ അന്ധനായ കഥാപാത്രമായാണ് ലാൽ എത്തുന്നത്. ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.

ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന കഥാപാത്രം പിന്നീട് കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് പ്രമേയം. തമിഴ്നടൻ സമുദ്രക്കനിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.

ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ഒപ്പം. നവാഗതനായ ഗോവിന്ദിന്റേതാണ് കഥ. കൊടൈക്കനാൽ, ‍കൊച്ചി, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

Mohanlal at Oppam Location

നെടുമുടി വേണു, മാമൂക്കോയ എന്നിവരാണ് മറ്റുതാരങ്ങൾ ഒരു ഏഴാം ക്ളാസ് വിദ്യാർഥിനിയും ചിത്രത്തിലെ പ്രധാനകഥാപാത്രമാണ്. അഞ്ചു യുവസംവിധായകൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മധു വാസുദേവൻ വരികൾ എഴുതുന്നു.