സിനിമാലോകത്ത് നമ്മളിറിയാന് ആഗ്രഹിക്കുന്നതും അറിയാത്തതുമായ ഒരുപാട് രസകരമായ കഥകളുണ്ട്. നടന് മോഹന്‍ ജോസ് തന്റെ സിനിമാജീവിതത്തില്‍ നടന്ന രസകരമായ സംഭവങ്ങള്‍ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. അതിലൊന്നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ രജനീകാന്തിന്റെ കഥ.
സംഭവം നടന്നത് 1990-ലാണ്. മോഹന്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം- ‘ ഇന്ദ്രജാലത്തിെന്റ ഷൂട്ടിനിടയില്‍ ബോംബെ ജുഹു ബീച്ചിനോടു ചേര്‍ന്നുള്ള സണ്‍ ആന്‍ഡ് സാന്‍ഡ് ഹോട്ടലില്‍ മോഹന്‍ലാലിെന്റ ജന്മദിനാഘോഷം മുറുകിവരവെ ധവള വസ്ത്രധാരിയായ ഒരാള്‍ ആ വലിയ ഓഡിറ്റോറിയത്തിെന്റ തൂണുകളിലൊന്നിനോടു ചേര്‍ന്ന് അരണ്ട വെളിച്ചത്തില്‍ ഒതുക്കത്തോടുകൂടി നിശ്ചലനായി കൈകള്‍ കെട്ടി നില്‍ക്കുന്നത് ആദ്യം കാര്യമായെടുത്തില്ല..
പെട്ടെന്ന് ആരോ അത്ഭുതം കൂറിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നതുകേട്ടു " ദാ രജനിസാര്‍". മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും അവിടേക്കോടി ചെന്ന് അദ്ദേഹത്തെ എതിരേറ്റു കൊണ്ടുവന്നു. ജനകോടികളുടെ ആരാധ്യനായ രജനീകാന്ത് എന്ന സൂപ്പര്‍ഹീറോ വിനയാന്വിതനായി ഏവരോടുമൊപ്പം ആ ജന്മദിനാഘോഷത്തില് ഏറെനേരം പങ്കുകൊള്ളുകയും നൃത്തച്ചുവടുകള്‍ വയ്ക്കുകയും സന്തോഷപൂര്‍വ്വം ഓരോരുത്തരോടും യാത്ര ചോദിച്ച് മടങ്ങുകയും ചെയ്തു.
വന്ന വഴി മറക്കാത്ത അത്യപൂര്‍വ്വ വ്യക്തിത്വങ്ങളിലെ ഒരു പ്രതിഭാസമാണ് രജനികാന്ത് എന്ന അനുഗ്രഹീത നടന്. ആ നിഷ്ക്കളങ്കതയുടെ മുന്നില്‍ നാം അറിയാതെ നമിച്ചുപോകും!.... മോഹന്‍ പറയുന്നു.