പുഞ്ചിരിക്കാൻ മോഹൻലാലിന്റെ ഷോർട്ട് ഫിലിം

പരസ്പരം പുഞ്ചിരിക്കാൻ ആഹ്വാനം ചെയ്ത് മോഹൻലാലിന്റെ ഹ്രസ്വചിത്രം. രമേശ് പിഷാരടി നിർമിച്ച് ഹരി പി നായർ സംവിധാനം ചെയ്തിരിക്കുന്ന പുഞ്ചിരിക്കൂ പരസ്പരം എന്ന ഹ്രസ്വചിത്രം പരസ്പരം പുഞ്ചിരിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു. മോഹൻലാൽ, രൺജി പണിക്കർ, രമേശ് പിഷാരടി, ധർമജൻ, പേളി മാണി തുടങ്ങിയവർ ഇതിൽ അഭിനയിച്ചിരിക്കുന്നു.

ഷോർട്ട് ഫിലിം പ്രകാശനം ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. പരസ്പരം പുഞ്ചിരിക്കാൻ എല്ലാവരോടുമുള്ള ആഹ്വാനമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. വെറും 2 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഇൗ ഷോർട്ട് ഫിലിം വളരെ നന്നായി തന്നെ അതിന്റെ സന്ദേശം കൈമാറുന്നുമുണ്ട.് ഒാരോ മുഖത്തും പുഞ്ചിരി നിറയട്ടെ ഒാരോ നിമിഷവും സന്തോഷഭരിതമാവട്ടെ എന്ന ലാലേട്ടൻ സ്റ്റൈൽ ഡയലോഗോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.