വിളിച്ചില്ല, ഞാൻ പോയില്ല: ജഗദീഷിന് ലാലിന്റെ മറുപടി

തിരഞ്ഞെടുപ്പുകാലത്തെ സിനിമാ വിവാദത്തില്‍ വിശദീകരണവുമായി മോഹന്‍ലാല്‍. രാഷ്ട്രീയമല്ല, സ്വന്തം ഇഷ്ടമാണ് ഗണേഷിന്റെ പ്രചാരണത്തിനെത്തിച്ചതെന്നും ജഗദീഷ് ക്ഷണിക്കാത്തതിനാലാണ് പോകാതിരുന്നതെന്നും ലാല്‍ പറഞ്ഞു. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മോഹന്‍ലാലും പ്രിയദര്‍ശനും മറുപടി പറയുന്ന നേരേ ചൊവ്വേയുടെ രണ്ടാം ഭാഗം ഇന്ന് രാത്രി 7 30ന് മനോരമ ന്യൂസില്‍ കാണാം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയത് വലിയ സിനിമാരംഗത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മോഹൻലാൽ ഗണേഷിന് േവണ്ടി പ്രചരണത്തിനിറങ്ങിയതിൽ അതിയായ വേദനയുണ്ടെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പ്രതികരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി‍.

തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയവരാണ് മോഹന്‍ലാലും പ്രിയദര്‍ശനുമെന്നും പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്.