എനിക്കും പേടിയുണ്ട് ഈ തെരുവുനായ്ക്കളെ: മോഹൻലാൽ

കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണ് തെരുവ് നായയുടെ വിഷയം. നടന്‍ മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗും ഇതുസംബന്ധിച്ച് തന്നെയാണ്. കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്നാണ് ഇത്തവണത്തെ ബ്ലോഗിന്‍റെ പേര്.

ഭൂമിയില്‍ മനുഷ്യന്‍റെ ഏറ്റവും വിശ്വസ്തമിത്രമായ മൃഗം നായയാണ്. നായ വീട്ടിലെ ഒരു അംഗം പോലെ നമ്മില്‍ പലര്‍ക്കും പ്രിയങ്കരനാണ്. എന്നാല്‍ ഇന്ന് മലയാളികളുടെ ഏറ്റവും വലിയ പേടി സ്വപനം നായ്ക്കളാണ്. വീട്ടിലെ നായ്ക്കളല്ല, നാടാകെ അലഞ്ഞുനടക്കുന്ന, കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവരെ വരെ കടിച്ചുകീറുന്ന നായ്ക്കള്‍. മോഹന്‍ലാല്‍ പറയുന്നു.

നായ്ക്കളെ സ്നേഹിക്കുകയും ഒരുപാട് നായ്ക്കളെ വളര്‍ത്തിയിട്ടുള്ള ഒരാളാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് നാലു നായ്ക്കളും ഉണ്ട്. ഇപ്പോള്‍ തെരുവ് നിറയെ നായ്ക്കളാണ്. കാറിലിരിക്കുന്പോള്‍ പോലും വന്ന് കടിക്കുമോ എന്ന പേടി എനിക്കുണ്ടാവാറുണ്ട്. എത്രയോ തവണ രാവിലെ സൈക്കിളില്‍ പോകുന്പോള്‍ , നടക്കുവാന്‍ പോകുന്പോള്‍ എന്നെയും ഓടിച്ചിട്ടുണ്ട്...ഈ ശുനകന്മാര്‍...

നായ്ക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യമാണ് ഏറ്റവും ദുഃഖകരം. എന്തുകൊണ്ട് ഇങ്ങിനെ നായ്ക്കള്‍ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നു എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നില്ല. നാം തന്നെയാണ് ഈ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നാം പലയിടത്തും കൊണ്ടിടുന്ന മാലിന്യങ്ങളാണ് ഇവരുടെ ഭക്ഷണം. വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നതുപോലെ നാട്ടിലും റോഡിലും നായ്ക്കളെ വളര്‍ത്തുകയാണ്. നായ്ക്കളെ കൊല്ലണമോ എന്ന് ചിന്തിക്കുന്നവരോട് പറയാന്‍ തെങ്ങിനെക്കുറിച്ചുളള ഒരു കവിതയേ കൈവശമുള്ളൂ

‘പൊന്‍ കായ്ചിടുന്ന മരവും പുരയില്‍ക്കവിഞ്ഞാല്‍ താന്‍ കാച്ചുകെന്ന് മകനേ മലയാളസിദ്ധം’. മോഹന്‍ലാല്‍ പറയുന്നു. ബ്ലോഗിന്‍റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.