മോഹൻലാലും ഗൗതമിയും വീണ്ടും ഒന്നിക്കുമ്പോൾ

മോഹൻലാലും ഗൗതമിയും വീണ്ടും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കു ശേഷം ഇരുവരും ഒന്നിച്ചത്തുമ്പോൾ എന്താകുമെന്ന ആകാംക്ഷയിലാണ് അവർ. നാലു വ്യത്യസ്ഥ കഥകളാണ് ഒറ്റ സിനിമയിൽ പറയുന്നത്. നവംബർ അവസാനം ചിത്രീകരണം ആരംഭിക്കും.

ചന്ദ്രശേഖര്‍ യെലെത്തി സംവിധാനം ചെയ്യുന്ന ചിത്രം പ്രധാനമായും കുടുംബകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ വലിയ ആരാധകനായ തനിക്ക് അദ്ദേഹവുമൊത്ത് സിനിമ ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.