എന്തായിരിക്കും മോഹൻലാലിന് പറയാനുള്ള ആ രഹസ്യം ?

ചിത്രം ഫേസ്ബുക്കിൽ നിന്നും

ആരാധകരിൽ ആകാംക്ഷ തീർത്ത് മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു കൊച്ചുകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ തന്റെ ഔദ്യോഗികഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തത്. ആ ചിത്രത്തിന്റെ അടിക്കുറിപ്പാണ് ആരാധകരെ സംശയത്തിലാക്കിയത്. ‘ ഒരു രഹസ്യം പങ്കുവയ്ക്കുന്നുവെന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.

ഉടൻ തന്നെ മറ്റൊരു ചിത്രം കൂടി മോഹൻലാൽ പോസ്റ്റ് ചെയ്തു. ഇത്തവണ മറ്റൊരു കുട്ടി കൂടി മോഹൻലാലിനൊപ്പം കൂടി. ‘ഇല്ല, എന്തായാലും പറയില്ല’ എന്നായിരുന്നു ഈ ഫോട്ടോയുടെ അടിക്കുറിപ്പ്.

എന്താണ് മോഹൻലാലിന് പറയാനുള്ള ആ രഹസ്യം എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. കുട്ടിത്തം തോന്നുന്നതും രസകരവുമായ ഈ രണ്ടു ചിത്രങ്ങളും സോഷ്യൽമീഡിയയിൽ തരംഗമായി.