ലാലുമായുള്ള സുഹൃദ്ബന്ധം എന്റെ ഭാഗ്യം: മുകേഷ്

ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാലും മുകേഷും ഓട്ടോറിക്ഷയിൽ കയറി സെൽഫി എടുക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഓട്ടോയുടെ മുന്നിൽ ഡ്രൈവർ സീറ്റിൽ മുകേഷും പിന്നിൽ യാത്രക്കാരനായി മോഹൻലാലും.

ഈ സൗഹൃദനിമിഷങ്ങളെക്കുറിച്ച് മുകേഷ് പറയുന്നു-

സൗഹൃദങ്ങൾ തന്റെ വീക്ക്നെസ് ആണെന്ന് ലാൽ പറയുന്നു..ഇതു പോലുള്ള സുഹൃത്തുക്കൾ ഉള്ളതാണ് എന്റെ ഭാഗ്യം..നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാർ നമുക്ക് ഉണ്ടാവുന്നു..

എന്നാൽ അതിൽ ചിലർ മാത്രം ഏതു അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മോടു കൂടെ നിൽക്കുന്നു..അങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് തികച്ചും ഭാഗ്യം തന്നെയാണ്...മുകേഷ് പറഞ്ഞു.