നടി മുക്ത അമ്മയായി

നടി മുക്ത ജോര്‍ജ്ജ് അങ്ങനെ അമ്മയായി. മുക്തയ്ക്കും റിങ്കു ടോമിയ്ക്കും ഒരു പെണ്‍ കുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.

കാവ്യ മാധവനാണ് ഈ വാര്‍ത്ത തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. റിമി ടോമിയുടെ അടുത്ത സുഹൃത്തു കൂടിയാണ് കാവ്യ‍. റിമി ടോമി ഒരു ആന്റിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് കാവ്യയുടെ ആശംസകള്‍.

2015 ആഗസ്റ്റ് 30– നായിരുന്നു റിങ്കുവിന്റെയും മുക്തയുടെയും വിവാഹം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സജീവമായി. വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് മുക്ത വിട്ട് നില്‍ക്കുകയാണ്.