വോട്ടോ, ഞാനോ, വിട്ടേരെ, ജീവിച്ചുപോട്ടെ: നീരജ് മാധവ്

സിനിമാതാരങ്ങൾ സ്ഥാനാർത്ഥികളായെത്തിയതോടെ തിരഞ്ഞെടുപ്പിന് ഗ്ലാമർ കൂടിക്കഴിഞ്ഞു. താരങ്ങളിലെ മറ്റുചിലർ സ്ഥാനാർത്ഥികളാകുന്ന തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരസ്യപിന്തുണയും അറിയിച്ചുകഴിഞ്ഞു. നടൻ നീരജ് മാധവിന്റെ പേരിലും ഇങ്ങനെയൊരു ചിത്രം സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമല്ലെന്നും നീരജ് വ്യക്തമാക്കി.

പാർട്ടി ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെ്. എന്നാല്‍ ഞാൻ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ല പരിപാടികളിൽ വരുന്നത്. ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നുമില്ല. ഇപ്പോൾ വന്ന വാർത്തകള്‍ ആരുടെയോ ഭാവനാ സൃഷ്ടിമാത്രമാണ്. കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ.–നീരജ് പറഞ്ഞു.