നിമിഷ സുരേഷ് വിവാഹിതയായി

നടി നിമിഷ സുരേഷ് വിവാഹിതയായി. വടകര സ്വദേശിയായ ജിജീഷ് ജനാര്‍ദ്ദനനാണ് വരന്‍ . ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. നവംബർ 29നായിരുന്നു ഇരുവരുെടയും വിവാഹനിശ്ചയം നടന്നത്.

പച്ചക്കുതിര എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമയിലെത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ നിമിഷ മായാവി , ഡോക്ടർ ലവ്,മേരിക്കുണ്ടൊരു കുഞ്ഞാട്, ഫ്രൈഡേ,ഇത് നമ്മുടെ കഥ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലും നിമിഷ അഭിനയിച്ചിട്ടുണ്ട്. നിനൈത്തത് യാരോ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു.