അറ്റ്ലി ചിത്രത്തിൽ നിവിൻ പോളി

വിജയ്‌യെ നായകനാക്കി തെറി എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കി അറ്റ്ലിയുടെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. അറ്റ്ലിയുടെ അസോഷ്യേറ്റ് തിരക്കഥയുമായി നിവിനെ സമീപിച്ചെന്നും പ്രോജക്ട് ചെയ്യാൻ നിവിൻ സമ്മതം മൂളിയെന്നുമായിരുന്നു വാർത്ത.

എന്നാല്‍ നിവിന്‍ നായകനാകുന്ന തമിഴ് ചിത്രം അറ്റ്‌ലി നിര്‍മ്മിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അറ്റ്‌ലിയുടെ സഹസംവിധായകന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അറ്റ്ലി നിർമിക്കും. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ശേഷം നിവിന്‍ ചെയ്യുന്ന തമിഴ് ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന കോളേജ് പശ്ചാത്തലമാക്കിയുള്ള സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിവിന്‍ ഇപ്പോള്‍.

എ ഫോര്‍ ആപ്പിള്‍ എന്ന ബാനറിലാണ് ആറ്റ്‌ലി നിവിന്‍ പോളി നായകനായ ചിത്രം നിർമിക്കുക.. ജീവയെയും ശ്രീ വിദ്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐക് രാധ സംവിധാനം ചെയ്യുന്ന സംഗിളി ബംഗിളി കതവു തൊറേ എന്ന ചിത്രത്തിലൂടെയാണ് അറ്റ്‌ലി ആദ്യമായി നിർമാതാവിന്റെ വേഷം അണിഞ്ഞത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.