‘അമര്‍ ചിത്ര ഗാഥ’യുമായി നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി ‘കിളിപോയി’ ടീം വീണ്ടും ഒന്നിക്കുന്നു. അമര്‍ ചിത്ര ഗാഥ എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. വിേവക് രഞ്ജിത് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

അമര്‍ എന്ന കഥാപാത്രത്തെയാകും നിവിന്‍ അവതരിപ്പിക്കുക. ചിത്രയും ഗാഥയുമായി രണ്ടു നായികമാരും എത്തുന്നു. അജു വര്‍ഗീസ്, സൈജു ഗോവിന്ദകുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍.

സെവന്‍ ആര്‍ട്സ് ഇന്‍റര്‍നാഷ്ണല്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം പ്രതീഷ് എം വര്‍മ. എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു ഫണ്‍ സിനിമയായിരിക്കും അമര്‍ ചിത്ര ഗാഥ എന്നു തിരക്കഥാകൃത്ത് വിവേക് രഞ്ജിത് പറഞ്ഞു. കൊച്ചി, ഡാര്‍ജലിങ് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.