ഇത് നിവിൻ പോളിയുടെ കഥ ?

നിവിൻ പോളി,ജൂഡ് ആന്റണി,രഞ്ജിത്ത് ശങ്കർ ഇവരെല്ലാം തന്നെ ഐ.ടിയിലെ ജോലി ഉപേക്ഷിച്ച് സിനിമ സ്വപ്നങ്ങൾക്ക് പുറകെ പോയി വിജയിച്ചവരാണ്. അങ്ങനെ ഒരാളുടെ കഥ പറയുകയാണ് സിൽമാ നടൻ എന്ന ഹ്രസ്വചിത്രം.

ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ടെക്കികളാണ് ഈ ഹ്രസ്വചിത്രത്തിന് പിന്നിൽ. ഐ.ടി.യിൽ ജോലി ചെയ്യുന്ന ഒരാൾ നടനാകാൻ ശ്രമിക്കുമ്പോൾ അയാൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് രസകരമായ ഈ ചിത്രത്തിന്റെ പ്രമേയം. സോഷ്യൽമീഡിയയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബിലൂടെ തന്നെ ചിത്രം കണ്ടത് ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ്.

ബാച്ച്ലർ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവകുമാർ ആണ് ചിത്രത്തിലെ നായകൻ. സയന, ജിൻസ് ഭാസ്കർ, കണ്ണൻ പെരുംപള്ളി എന്നിവർ മറ്റുതാരങ്ങളെ അവതരിപ്പിക്കുന്നു. ബോണിയാണ് സംവിധായകൻ.