മമ്മൂട്ടിക്കും ദുൽക്കറിനും വോട്ടില്ല

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഏഴു ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിക്കും മകൻ ദുൽക്കറിനും ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇരുവര്‍ക്കും വോട്ടില്ലാത്തത്. എത്ര തിരക്കുണ്ടായാലും എവിടെയായിരുന്നാലും വോട്ട് മുടക്കാത്ത ആളാണ് മമ്മൂട്ടി.

എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും വോട്ടുള്ളത്. അതേസമയം സിനിമാതാരങ്ങളായ മീര നന്ദൻ, ജൂഡ് ആന്റണി എന്നിവർ വോട്ട് രേഖപ്പെടുത്തി.