ഊഴം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഊഴം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.ദിവ്യാപിള്ളയാണ് നായിക. സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്റെ അച്ഛനായി വരുന്നത്.

സീത പൃഥ്വിരാജിന്റെ അമ്മയുടെവേഷത്തിലും, പുതുമുഖ നടി രസ്ന സഹോദരിയായും അഭിനയിക്കുന്നു. രസ്നയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം.