ഊഴത്തിൽ പൃഥ്വിയുടെ നായികയായി ദിവ്യ

മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ഊഴത്തില്‍ ദിവ്യ പിള്ള നായികയായി എത്തുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ അയാള്‍ ഞാനല്ലയിലൂടെയാണ് ദിവ്യ വെള്ളിത്തിരയിലെത്തുന്നത്. ദുബായില്‍ ഇലക്‌ട്രോണിക് എഞ്ചിനീയറായി ജോലി നോക്കുകയാണ് ദിവ്യ.

ഒരു പ്രതികാരകഥയാണ് ഊഴം പറയുന്നത്. ചിത്രീകരണം മാർച്ച് മാസം ആരംഭിക്കും. പൃഥ്വിയുടെ ഈ വര്‍ഷത്തെ ഓണം റിലീസായിരിക്കും. നീരജ് മാധവ്, ഇര്‍ഷാദ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് താരങ്ങള്‍.

ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. അനിൽ ജോൺസൺ സംഗീതം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.