പൃഥ്വിയുടെ ഊഴം; ട്രെയിലർ കാണാം

പൃഥ്വിരാജ്-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഊഴ’ത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. മെമ്മറീസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആക്‌ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

ഇതൊരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമല്ലെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. പ്രതികാരകഥ പ്രമേയമായ ചിത്രത്തില്‍ നീരജ് മാധവ്, ഇര്‍ഷാദ്, ബാലചന്ദ്രമേനോന്‍, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി.ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്ന് ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിർമാണം. ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീന്‍. സെപ്റ്റംബര്‍ 8ന് ഊഴം തിയറ്ററുകളിലെത്തും.