ബോക്സ്ഓഫീസില്‍ ലാൽ തരംഗം; ഒപ്പം 50 കോടി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം ആഗോള കലക്ഷൻ 50 കോടി പിന്നിട്ടു. കേരളത്തിലെയും കേരളത്തിന് പുറത്തെയും ബോക്സ്ഓഫീസ് കലക്ഷനുകളിൽ നിന്നാണ് ചിത്രം 50 കോടി നേടിയിരിക്കുന്നത്.

50 കോടി നേടുന്ന രണ്ടാമത്ത മോഹൻലാൽ ചിത്രമാണ് ഒപ്പം. നേരത്തെ ദൃശ്യം 50 കോടി പിന്നിട്ടിട്ടുണ്ട്. 37.83കോടിയാണ് കേരളത്തില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍. വിദേശത്തും ചിത്രം സൂപ്പർഹിറ്റായിരുന്നു.ഗള്‍ഫ് കേന്ദ്രങ്ങളില്‍ 8.31 കോടിയാണ് ഒപ്പം പത്ത് ദിവസം കൊണ്ട് നേടിയത്.

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിനായിരുന്നു റിലീസ് ചെയ്തത്. ദൃശ്യം, എന്ന് നിന്റെ മൊയ്തീന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ടു കണ്‍ട്രീസ് എന്നിവയാണ് അമ്പത് കോടി പിന്നിട്ട മലയാള ചിത്രങ്ങള്‍.