സിനിമയുടെ വിജയാഘോഷം സെക്കൻഡ് ക്ലാസ് കോച്ചിൽ

ഒരു സെക്കൻഡ് ക്ലാസ് യാത്രയുടെ വിജയാഘോഷം പരശുറാം എക്സ്പ്രസിന്റെ സെക്കൻഡ് ക്ലാസ് കോച്ചിൽ. വ്യത്യസ്തമായ ആഘോഷത്തിനു താരങ്ങളായ വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, ശ്രീജിത് രവി തുടങ്ങിയവർ നേതൃത്വം നൽകി. താരങ്ങളെ ട്രെയിനിൽ കണ്ടപ്പോൾ യാത്രക്കാർ ആദ്യം അമ്പരന്നു.

ചിത്രത്തിൽ ഒരു പ്രധാന േവഷം ചെയ്ത ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എംഎൽഎയും ട്രെയിനിലുണ്ടായിരുന്നു. സിനിമയുടെ പശ്ചാത്തലം പരശുറാം എക്സ്പ്രസായതിനാൽ വിജയാഘോഷവും ട്രെയിനിലാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു അണിയറ പ്രവർത്തകർ പറഞ്ഞു.

ആലുവ മുതൽ എറണാകുളം നോർത്ത് വരെ സംഘം പരശുറാമിൽ സഞ്ചരിച്ചു. വിനീത് ശ്രീനിവാസൻ കേക്ക് മുറിച്ചു . സംവിധായകരായ ജെക്സൺ ആന്റണി, റെജീസ് ആന്റണി , പ്രൊഡക്ഷൻ കൺട്രോളർ ദീപു.എസ്.കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.