കുമ്പിടിയായി പഴയിടം

പഴയിടം മോഹനൻ നമ്പൂതിരി(വലത്)

കലോൽസവ തിരക്കിലും കേരളത്തിന്റെ പലയിടങ്ങളിലായി രുചി വിളമ്പിയാണ് പഴയിടത്തിന്റെ യാത്ര. ജില്ലാ സ്കൂൾ യുവജനോൽസവങ്ങൾ കൂടാതെ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമുള്ള സദ്യയും പഴയിടം വിളമ്പുന്നുണ്ട്.

ഒരേ സമയം അഞ്ചും ആറും വിഭാഗങ്ങളായി തിരിഞ്ഞു സദ്യയൊരുക്കാനുള്ള സംവിധാനങ്ങൾ പഴയിടത്തിനുണ്ട്. സംസ്ഥാന സ്കൂൾ കലോൽസവം വരുമ്പോഴും പഴയിടം തന്നെയാകും ഭക്ഷണത്തിന്റെ ആശാൻ.