കെ.കെ രാജീവ്–പ്രേം പ്രകാശ് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

മലയാളസിനിമയിൽ എക്കാലത്തും ഒരുപിടി നല്ല സിനിമകൾ നിർമിച്ച ആളാണ് പ്രേം പ്രകാശ്.പെരുവഴിയമ്പലം, കൂടെവിടെ, ആകാശദൂത്, ജോണിവാക്കർ, എന്റെ വീട് അപ്പൂന്റേം, അയാളും ഞാനും തമ്മിൽ എന്നീ സിനികളെല്ലാം സൂപ്പർഹിറ്റുകൾ.

വീണ്ടും ഒരു നല്ല ചിത്രവുമായി പ്രേംപ്രകാശ് എത്തുന്നു. പ്രകാശ് മൂവീടോണിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമിക്കുന്ന ഈ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നുണ്ട്. പതിനാലിനും പതിനെട്ടിനും മദ്ധ്യേ പ്രായമുള്ള ആൺകുട്ടികളെയാണ് അണിയറപ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. താൽപര്യമുള്ളവർ ഫോട്ടോയും വിവരങ്ങളും koodevide2016@gmail.com എന്ന മെയിൽ ഐഡിയിലേക്ക്‌ അയക്കുക.

കെ.കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിന് സി. കൃഷ്ണൻ സംഭാഷണം നിര്‍വഹിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം.

പ്രകാശ് മൂവീടോണിന്റെ ബാനറിൽ ഉണ്ടായ എല്ലാ സിനിമകളിലൂടെയും പ്രേം പ്രകാശ് എന്ന നിർമാതാവ് പിൽക്കാലത്ത് മുൻനിരയിൽ എത്തപ്പെട്ട ഒരു പിടി മികച്ച കലാകാരന്മാരെ മലയാള സിനിമയ്ക്കു സമ്മാനിച്ചിട്ടുണ്ട്. പത്മരാജൻ, ജൂഡ് അട്ടിപ്പേറ്റി തുടങ്ങിയവരെ സംവിധാനരംഗത്തേക്കും, റഹ്മാൻ, അശോകൻ, ഇന്ദ്രൻസ്, ബിജു മേനോൻ എന്നിവരെ അഭിനയ രംഗത്തേക്കും കൈപിടിച്ചു കൊണ്ടുവന്നത് പ്രേംപ്രകാശാണ്.

സുഹാസിനി എന്ന തെന്നിന്ത്യൻ താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കാനെത്തുന്നത് പ്രകാശ് മൂവീടോണിന്റെ ബാനറിൽ വന്ന ‘കൂടെവിടെയിലൂടെയും’. പുതിയ ചിത്രത്തിലൂടെ മറ്റൊരു മികച്ച കലാകാരനെ കൂടി മലയാളത്തിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കാം.