പ്രേമം സിനിമ കുട്ടികളെ വഴിതെറ്റിക്കും: കമല്‍

പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സംവിധായകൻ കമൽ. ക്ലാസ് മുറിയിൽ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. വ്യാജസിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല. സംഭവത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമൽ പറഞ്ഞു.

പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സെൻസർ ബോർഡിലെ താൽക്കാലിക ജീവനക്കാരാണ് അറസ്റ്റിലായത്.