അവസാന വിമാനയാത്ര പൃഥ്വിക്കൊപ്പം

ആർക്കും വിശ്വസിക്കാനായിട്ടില്ല കൽപനയുടെ കടന്നുപോക്ക്. നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവച്ചതും ആ അവിശ്വസനീയതാണ്. കൽപനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിൽ അവർക്കൊപ്പമുള്ള യാത്രയെ കുറിച്ചും പൃഥ്വിരാജ് പങ്കുവച്ചു. ഹൈദരാബാദിൽ വച്ച് ഹൃദയാഘാതം മൂലമാണ് നടി കല്‍പന അന്തരിച്ചത്.

ആദരാജ്ഞലികൾ കൽപന ചേച്ചി. ഇന്നലെ ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിൽ കൽപന ചേച്ചിയും ഒപ്പമുണ്ടായിരുന്നു. മികച്ച അഭിനേത്രി അതുപോലെ നല്ലൊരു മനുഷ്യ ജീവിയും. അത്രയേറെ പ്രസരിപ്പായിരുന്നു അവര്‍ക്കെപ്പോഴും. നിങ്ങളുടെ ഓർമകൾ എക്കാലവുമുണ്ടാകും എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.