പൃഥ്വിയുടെ ‘ബാഹുബലി’; കർണൻ

മോഷന്‍ പോസ്റ്റര്‍

എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. കർണൻ എന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര്. മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

മലയാളത്തിന്റെ ബാഹുബലി പോലെ പോസ്റ്ററിലും ഇതേ സാമ്യം അണിയറപ്രവർത്തകർ പുലർത്തിയിരിക്കുന്നു. ബാഹുബലിയെപ്പോലെ തന്നെ ഒരു ബിഗ്ബജറ്റ് ചിത്രമാണ് വിമലും പൃഥ്വിയും ചേര്‍ന്ന് ഒരുക്കുന്നത്. ബാഹുബലിയുമായി മറ്റൊരു സാമ്യം കൂടി ചിത്രത്തിനുണ്ട്. ബാഹുബലിയുടെ ഛായാഗ്രാഹകനായ സെന്തിൽകുമാർ ആണ് കർണന്റെ ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് സംഗീതം.

45 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം വേണുവാണ് നിർമിക്കുന്നത്. ഗംഗ, ഹരിദ്വാർ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. ചിത്രത്തിന്റെ ലൊക്കേഷൻ തേടി വിമൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. പൃഥ്വിരാജിനെ കൂടാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.