ഈ വിജയം വാശിയായിരുന്നെന്ന് പ്രിയദർശൻ

താൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാറുണ്ടെങ്കിലും ലാലിന്റെ അഭിനയത്തിന്റെ ഒരംശം മാത്രമേ ലഭിക്കാറുള്ളൂവെന്ന് സംവിധായകൻ പ്രിയദർശൻ.

ഒപ്പം റീമേക്ക് ചെയ്താൽ ബോളിവുഡിൽ ആരെ നായകനാക്കും എന്നും പലരും എന്നോട് ചോദിച്ചു. എന്നാൽ അന്യഭാഷകളിലേക്ക് പോകുമ്പോൾ മലയാളത്തിലുള്ളത്രയും പെർഫെക്ഷൻ ലഭിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ചെയ്യാറുള്ളതെന്നും പ്രിയദർശൻ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഒപ്പം എന്ന ചിത്രത്തിന്റെ വിജയം തന്റെ സിനിമാ ജീവിത്തിന് അനിവാര്യമായിരുന്നു. അത് ഒരു വാശിയായിരുന്നു എന്നു പറയുന്നതാണ് ശരി. ഒപ്പം എന്ന സിനിമയ്ക്കാണ് താൻ ആദ്യമായി എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റുമായി എത്തുന്നത്.

കാരണം ഇൗ സിനിമ പറയുന്നത് തനിക്ക് പരിചയമില്ലാത്ത മേഖലയെക്കുറിച്ചാണ്. ആദ്യം ഒപ്പത്തിന്റെ കഥ ലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം കുറെ സംശയങ്ങൾ ചോദിച്ചുവെന്നും ആസംശയത്തിന്റെ പുറത്താണ് ഒപ്പത്തിന്റെ സ്ക്രിപ്റ്റ് പിറന്നതെന്നും പ്രിയദർശൻ നേരെ ചൊവ്വേയിൽ പറഞ്ഞു.