പ്രിയദര്‍ശന്‍റെ മകള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഉന്നതവിജയം

സംവിധായകന്‍ പ്രിയദര്‍ശന്‍റെ മകള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഉന്നതവിജയം. അമേരിക്കയിലെ ഉന്നത യൂണിവേഴ്സിറ്റികളിൽ ഒന്നായ ന്യൂ യോർക്ക് പാർസൺ സ്കൂൾ ഓഫ് ഡിസൈനിങ്ങിൽ നിന്നും ആർക്കിടെക്ചറിൽ ഒന്നാം സ്ഥാനത്ത് ബിരുദം നേടിയിരിക്കുകയാണ് പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി.

പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒരച്ഛന്റെ അഭിമാനം മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും എന്റെ മകളെ അനുഗ്രഹിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു