പുലിമുരുകൻ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി

മോഹൻലാൽ ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തി പുലിമുരുകൻ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിനെയും നായികയായ കമാലിനി മുഖർജിയെയും പോസ്റ്ററിൽ കാണാം. ആരാധകർക്കുള്ള മോഹൻലാലിന്റെ വിഷു സമ്മാനമായാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയത്. സിനിമയുടെ ടീസർ ഈ മാസം പുറത്തിറങ്ങും.

ഈ വർഷം മലയാളസിനിമലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാടിനോട് പടവെട്ടി ജീവിക്കുന്ന പുലിമുരുകൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.