നടി രാധികയുടെ വിവാഹനിശ്ചയം; വിഡിയോ കാണാം

നടി രാധികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെയും പൊന്നുരുക്കിന്റെയും വിശേഷങ്ങൾ രാധിക തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി 12 നാണ് വിവാഹം. പക്ക തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ ട്രഡീഷണല്‍ വിവാഹമായിരിക്കും ഇരുവരുടേതും. ബാലതാരമായി സിനിമയിലെത്തിയ രാധിക ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.