സുഹൃത്തുക്കൾക്ക് ‘മണി’ മാത്രം മതിയായിരുന്നു: രാമകൃഷ്ണൻ

കലാഭവൻ മണിയുടെ മരണം നടന്നിട്ട് മാസങ്ങളായെങ്കിലും വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. സർക്കാർ കേസ് സിബിഐ അന്വേഷണത്തിന് വിടുകയും ചെയ്തു. ആദ്യം നടത്തിയ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിക്കുന്ന കുടുംബാംഗങ്ങൾ മണിയെ അപായപ്പെടുത്തിയത് കൂട്ടുകാരാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. സുഹൃത്തുക്കൾക്കെതിരെ വീണ്ടും ആരോപണവുമായി മണിയുടെ സഹോദരൻ രംഗത്തെത്തി.

‘ചേട്ടൻ സ്നേഹിച്ചിരുന്ന നൂറോളം വരുന്ന സുഹൃത്തുക്കൾ പാഡിയിലെ നിത്യസന്ദർശകരായിരുന്നു.ഇവർ ഇപ്പോൾ എവിടെയാണ്, മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഇവർക്ക് ബാധ്യതയില്ലെ. ഞങ്ങളുടെ കൂടെ ചേർന്ന് അന്വേഷണത്തിന് സഹായിക്കുന്ന തെളിവുകൾ തരാൻ ഇവർക്ക് കഴിയില്ലെ? ഒരു ആക്ഷൻ കൗൺസിൽ എങ്കിലും രൂപീകരിക്കാൻ പറ്റില്ലെ.

മരിച്ച ഉടനെ സ്മരണകൾ നടത്തിയ സുഹൃത്തുക്കൾ എവിടെ? സുഹൃത്തുക്കൾ നടത്തിയ അനുസ്മരണ പരിപാടിയ്ക്ക് പന്തൽ പണിക്കും ലൈറ്റ് ആന്റ് സൗണ്ടിനും ഇതുവരെ പൈസ കൊടുത്തിട്ടില്ല. പൈസ കിട്ടാതെ ഇവർ ഇപ്പോൾ ഞങ്ങളോട് പരാതിയുമായി വന്നിരിക്കയാണ്, യഥാർത്ഥത്തിൽ കൂട്ടുകാർ എന്നു പറഞ്ഞു നടക്കുന്ന ഇവർ കൂട്ടു കൂടിചാലക്കുടിയിലെ ലോഡ്ജുകളിലും ,വെട്ടുകടവിനടുത്തുള്ള ഒരു വീട്ടിലും നിത്യസന്ദർശകരും താമസക്കാരുമാണ്. ഇത്രയും സുഹൃത്തുക്കൾ ഉണ്ടായിട്ടും എന്തേ ഒരാൾ പോലും തിരിഞ്ഞു നോക്കാത്തത് ഒരു കാര്യം ഉറപ്പായി. ഇവർക്ക് മണിയുടെ Money മാത്രം മതിയായിരുന്നു. രാമകൃഷ്ണൻ പറഞ്ഞു.