ബ്രഹ്മാണ്ഡസിനിമകള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ബ്രഹ്മാണ്ഡസിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്‍റെ നിയമമൊന്നും ബാധകമല്ലേ ? സെന്‍സര്‍ ബോര്‍ഡ് മലയാളം സിനിമകളോട് തെറ്റായ സമീപനമാണ് ഉള്ളതെന്ന് രഞ്ജിത് ആരോപിക്കുന്നു.

തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പും പുകവലി, മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോഴും ഉള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പ് മലയാള സിനിമക്ക് മാത്രം ബാധകമാണോ എന്നാണ് രഞ്ജിത്തിന്‍റെ ചോദ്യം. ഇപ്പോള്‍ പുറത്തിറങ്ങിയ ബാഹുബലി, ഹിന്ദി ചിത്രം ബജ്രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളില്‍ ഇങ്ങനെയുള്ള ഒരു മുന്നറിയിപ്പും കാണിക്കുന്നില്ല. മലയാള സിനിമയില്‍ ഇത്തരമൊരു മുന്നറിയിപ്പില്ലാതെ ഒരു രംഗം പോലും കാണിക്കാനാകില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അതിന് അനുവാദം നല്‍കില്ലെന്നും രഞ്ജിത് പറഞ്ഞു.

ഇന്ത്യയില്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെ ഉദ്ദേശിച്ച് മാത്രമാണോ സെന്‍സര്‍ഷിപ്പ്. രഞ്ജിത് ചോദിക്കുന്നു. നേരത്തെ രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദില്‍ ദഡ്കനേ തോ എന്ന ചിത്രത്തെ പരാമര്‍ശിച്ചും രഞ്ജിത് ശങ്കര്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു.