ചാക്കോച്ചന്റെ പ്രതികാരം

പിതാവു മരിച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുക്കുന്നതിനായി പെട്ടെന്നൊരു തുക ആവശ്യം വന്നു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളോട് അതിനുള്ള പണം കടം ചോദിച്ചു.

യഥാർഥത്തിൽ അതൊരു വലിയ തുകയായിരുന്നില്ല. ആ സമയത്ത് അദ്ദേഹം തന്റെ കയ്യിലില്ലെന്നു പറഞ്ഞു. ശരി, ഓകെ എന്നു ഞാനും പറഞ്ഞു. പിന്നെ സിനിമയിൽ നിന്നു മാറിനിൽക്കുന്ന സമയം റിയൽ എസ്റ്റേറ്റും മറ്റുമായി നടക്കുമ്പോൾ ഇതേ വ്യക്തി തന്നെ കടം ചോദിച്ചു വന്നു. അത്ര ചെറിയ തുകയല്ലതാനും. ആ സമയം ആ വലിയ തുക കൊടുത്തുകൊണ്ടായിരുന്നു തന്റെ പ്രതികാരം.

ഇത്തരത്തിൽ പ്രതികാരം ചെയ്യുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരുടെ സങ്കടം കണ്ട് വൈരാഗ്യം തീർക്കുന്നതിനെക്കാൾ അവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുത്ത് അവരിൽ കുറ്റബോധം ഉണ്ടാക്കുകയാണെങ്കിൽ അത്തരത്തിൽ പ്രതികാരം ചെയ്യുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മനോരമ ന്യൂസ് നേരേ ചൊവ്വേയിലായിരുന്നു കുഞ്ചാക്കോ ബോബൻ തന്റെ പ്രതികാര നിലപാടിനെക്കുറിച്ച് വിശദമാക്കിയത്.