പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മദര്‍തെരേസ ആവാനില്ല: റിമി ടോമി

പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ മദര്‍തെരേസ ആവാനില്ലെന്ന് ഗായികയും നടിയും അവതാരികയുമായ റിമി ടോമി. പരിപാടി കഴിയുമ്പോൾ ഈ പാവത്തിന് ഇത്രയും കൊടുത്താൽ പോരായിരുന്നു എന്ന ുതോന്നുമെന്നും റിമി ടോമി മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞു.

അത്രയ്ക്ക് അറിവില്ലാത്തത് നന്നായി എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഓരോന്നു ചിന്തിച്ച് ഒന്നും ചെയ്യാനാവാതെ വന്നേനേ. വരും വരായ്കകളെപ്പറ്റി ചിന്തിച്ചാൽ ഷാരൂഖ് ഖാന്റെ അടുത്തു വരെ ഇടിച്ചു കയറാൻ കഴിയുമായിരുന്നില്ല.

ജീവിതത്തിൽ ദുഖിപ്പിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഗീത സംവിധായകൻ ശരതിനൊപ്പം വിധികർത്താവായിരുന്ന റിയാലിറ്റി ഷോയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. മറ്റുള്ളവരുടെ അത്ര വിവരമില്ല എന്ന് അവർക്ക് തോന്നിയിരിക്കാം എന്നും റിമി ടോമി മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞു.