രുദ്രസിംഹാസനം: ട്രെയിലർ ലോഞ്ച് എസ് എൽ ഏരീസിൽ

തലസ്ഥാനത്തെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘രുദ്രസിംഹാസന’ത്തിന്റെ ട്രെയിലർ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. ഏരീസ് പ്ലസ് എസ് എൽ തിയറ്ററിന്റെ ഒഡിഒൺ 4 കെയിൽ ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു ചടങ്ങ്. 360 ഡിഗ്രി സൗണ്ടിന്റെ ഉസ്താദുമാരായ ഡോൾബി അറ്റ്മോസ് ഈ ചിത്രത്തിന്റെ കിടിലൻ ശബ്ദവിന്യാസങ്ങൾ ജനങ്ങളെ പരിചയപ്പെടുത്താനായി നേരിട്ടാണ് ഈ ട്രെയിലർ ലോഞ്ച് സംഘടിപ്പിച്ചത്.

നായകൻ സുരേഷ്ഗോപി, സംവിധായകൻ ഷിബു ഗംഗാധരൻ, തിരക്കഥാകൃത്ത് നോവലിസ്റ്റായ സുനിൽ പരമേശ്വരൻ, എഡിറ്റർ സിയാൻ ശ്രീകാന്ത്, സംവിധാന സഹായി വി എൻ പ്രദീപ്, സ്റ്റിൽസ് അജി മസ്കറ്റ്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ തുടങ്ങിയ അനവധി പേർ തലസ്ഥാനവാസികളാണ്. ട്രെയിലര്‍ വൈകിട്ട് ഏഴ് മണിക്ക് മനോരമ ഓണ്‍ലൈനിലൂടെ പുറത്തിറക്കും.