‘ഇടി’കൂടാന്‍ ഞാനില്ലെന്ന് സായി പല്ലവി

പ്രേമം സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ ‘മലര്‍’ സായി പല്ലവി ‘ഇടി’ എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടുമെത്തുന്നുവെന്ന് ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നവാഗതനായ സജിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി സായി എത്തുന്നുവെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ആരാധകരെ നിരാശരാക്കി സായി പല്ലവി തന്നെ ആ സത്യം വെളിപ്പെടുത്തി. ‘ പ്രേമം സിനിമയുടെ ഹാങ്ഓവറില്‍ ആണ് താനെന്നും അടുത്ത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നും സായി പറഞ്ഞു. ഇടിയില്‍ ഞാന്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്ത കേട്ട് സംവിധായകന്‍ സാജിദും ആസിഫ് അലിയും ചിരിക്കുന്നുണ്ടായിരിക്കുമെന്നും സായി പറഞ്ഞു.