ഇനി ഡോക്ടർ സായി പല്ലവി

പ്രേമം സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ നടിയാണ് സായി പല്ലവി. മലരെന്ന കഥാപാത്രത്തെ തന്റെ അഭിനയപ്രകടനം കൊണ്ട് മനോഹരമാക്കിയ സായി ഇനി ഡോക്ടർ സായി പല്ലവി.

ജോര്‍ജിയയിൽ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായിരുന്ന സായി വൈദ്യ ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. പഠനം പൂർത്തിയായെന്നും ഇനി ഡോക്ടറിന്റെ ജീവിതമെന്നും നടി ട്വിറ്ററിൽ കുറിച്ചു.

കോഴ്‌സ് പൂര്‍ത്തിയാക്കി സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഒരു സെൽഫിയും നടി ട്വിറ്ററിലൂടെ പങ്കുവച്ചു. കോയമ്പത്തൂരാണ്‌ സായിയുടെ സ്വദേശം.

ദുൽക്കർ നായകനായി എത്തിയ സമീർ താഹിർ ചിത്രം കലിയിലാണ് സായി അവസാനമായി അഭിനയിച്ചത്.