മലരിനൊപ്പം അടിച്ച് പൊളിച്ച് ജിപിയും പേളിയും

മലരേ,,, നിന്നെ കാണാതിരുന്നാൽ...എങ്ങനെ കാണാതിരിക്കും? മാധുരിയുടെ ചിരിയും ഐശ്വര്യയുടെ കണ്ണുകളുമായി മഴവിൽ മനോരമയിൽ മലർ എത്തി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായ മലരിന്റെ (സായി പല്ലവി)യുടെ നൃത്തം മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിൽ അതിഥിയായി എത്തി.

ജോർജിയയിൽ എംബിബിഎസ് ഫൈനൽ ഇയർ വിദ്യാർഥിനിയായ സായി പല്ലവി പ്രേമം സിനിമയിലെ അതേ വേഷത്തിലാണ് ഡിഫോർ ഡാൻസിലെത്തി നൃത്തം ചെയ്തത്. സായി പല്ലവി ആദ്യമായാണ് കേരളത്തിൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ എത്തുന്നതും നൃത്തം ചെയ്യുന്നതും. സായി പല്ലവി തികഞ്ഞ ഒരു സായി ഭക്തയാണ്. അവരുടെ നീണ്ട ചുരുണ്ട മുടിക്കും ഒരു പ്രത്യേകതയുണ്ട്. അ‍ഞ്ചു വർഷമായി ചീകി ഒതുക്കാത്ത മുടിയാണിത്.

ഒരു ചാനലിലെ നൃത്തമത്സരത്തിലൂടെയാണ് സായി പല്ലവി സിനിമയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഡി ഫോർ ഡാൻസിലെ നൃത്തം സായിക്ക് ഒരു ഒാർമപുതുക്കലായിരുന്നു.