സായി പല്ലവിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്; വിഡിയോ കാണാം

സായി പല്ലവിയെന്ന പേര് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് സാരി അണിഞ്ഞ് മുടി അഴിച്ചിട്ട തനിനാടൻ സുന്ദരിയെ ആണല്ലോ. പ്രേമം സിനിമയിലെ മലരിനെ പ്രേക്ഷകർ അത്രയേറെ ഇഷ്ടപ്പെടാന്‍ കാരണമായതും സായി പല്ലവിയുടെ നാടൻ ഭംഗി കൊണ്ടു തന്നെയാണ്. എന്നാൽ ഗ്ലാമർ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സായി.

ജെഎഫ്ഡബ്ലു മാസികയ്ക്കു വേണ്ടിയായിരുന്നു സായിയുടെ ഈ കിടിലൻ മേക്കോവര്‍. ഇതിൽ മോഡേണ്‍ ലുക്കിലാണ് സായി. മാസികയുടെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പതിപ്പിലായിരുന്നു സായിയുടെ മുഖചിത്രം കവർ ഫോട്ടോ ആയി വന്നത്. ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇവർ പുറത്തിറക്കി.

സായി പല്ലവിയോടൊപ്പമുള്ള അഭിമുഖത്തോടുകൂടിയുള്ളതാണ് ഫോട്ടോഷൂട്ട് വീഡിയോ. ഫോട്ടോയ്‌ക്കൊപ്പം ഓരോ ചോദ്യത്തിനും ഒറ്റവാക്കില്‍ സായി ഉത്തരം പറയുന്നു.

അഭിനയത്തിനാണോ മെഡിസിനാണോ ഏറ്റവും പ്രധാന്യം നല്‍കുന്നത് എന്ന് ചോദിച്ചപ്പോള്‍ മെഡിസിന്‍ എന്നായിരുന്നു സായിയുടെ ഉത്തരം.

സായിയുടെ ഇഷ്ടങ്ങള്‍

ഏറ്റവും ഇഷ്ടം

ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ സൂര്യ. ഇഷ്ടപ്പെട്ട സിനിമ –കണ്ണത്തില്‍ മുത്തമിട്ടാല്‍. ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ഷോപ്പിങ്. രാവിലെ ഒമ്പത് മണിയ്ക്ക് പോയാല്‍ രാത്രി പത്ത് മണി കഴിഞ്ഞാലേ മടങ്ങിയെത്തൂ.

കുഞ്ഞുകുട്ടി

പ്രേമം കണ്ടപ്പോള്‍ ഞാന്‍ വളരെ ശാന്തമായ, പക്വതയുള്ള ആളെണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ എന്റെ മാതാപിതാക്കൾക്ക് അറിയാം ഞാനിപ്പോഴും കുഞ്ഞുകുട്ടിയെ പോലെയാണ്.

ആദ്യ ഷോട്ട്

ഞാന്‍ ക്ലാസിലേക്ക് കയറുന്നു, മദ്യപിച്ച ജോര്‍ജ്ജിനെയും സംഘത്തെയും ക്ലാസില്‍ നിന്ന് പുറത്താക്കുന്നു. അതായിരുന്നു പ്രേമത്തിലെ എന്റെ ആദ്യത്തെ ഷോട്ട്.’ സായി പറഞ്ഞു.