ശരണ്യ മോഹൻ വിവാഹിതയായി

ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ച് ഞായറാഴ്ച രാവിലെ പത്തരയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍ ശരണ്യയെ ജീവിതസഖിയാക്കി. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അരവിന്ദ് കൃഷ്ണന്‍.

ഫാസിലിന്റെ 'അനിയത്തിപ്രാവി'ലൂടെ ബാലതാരമായി സിനിമയിൽ എത്തിയതാണ് ശരണ്യ. ധനുഷിനൊപ്പമുള്ള 'യാരെടീ നീ മോഹിനി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വിവാഹചിത്രങ്ങള്‍ കാണാം

നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലൈ 12നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കെപിഎസി ലളിത, സരയൂ തുടങ്ങി സിനിമ, സീരിയല്‍ രംഗങ്ങളില്‍ നിന്നുള്ള താരങ്ങളും വിവാഹത്തിനെത്തി.