വിവാദങ്ങൾക്കിടയിലും സരിതയ്ക്ക് സിനിമയില്‍ തിരക്കേറുന്നു

സോളാര്‍ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സരിത കേരളരാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ സിനിമയിലും സരിതക്ക് തിരക്കേറുന്നു. നാല് ചിത്രങ്ങളിലാണ് സരിത കരാ‍ർ ഒപ്പിട്ടിരിക്കുന്നത്.

ഇതിൽ വി.വി സന്തോഷ് സംവിധാനം ചെയ്യുന്ന വയ്യാവേലി ഉടന്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കിരണ്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത അന്ത്യ കൂദാശ എന്ന ചിത്രത്തിലാണ് സരിത ആദ്യമായി എത്തിയത്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സംസ്ഥാനം എന്ന ചിത്രത്തിലും സരിത അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്.