മരണവാർത്തയിൽ ആനന്ദക്കുട്ടന് പകരം ഷാജി കൈലാസ്

ഷാജി കൈലാസ്, ആനന്ദക്കുട്ടൻ

അന്തരിച്ച ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ മരണവാർത്തയിൽ അച്ചടിച്ചു വന്നത് ഷാജി കൈലാസിന്റെ ചിത്രം. പ്രമുഖ തമിഴ് മാധ്യമത്തിന്റെ ഇംഗ്ലീഷ് എഡിഷനിലാണ് ചിത്രം തെറ്റായ രീതിയിൽ അച്ചടിച്ച് വന്നത്.

തമിഴിലും ‌സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഷാജി കൈലാസിന്റെ ചിത്രം തെറ്റായ രീതിയിൽ വന്നതിനെ തുടർന്ന് സോഷ്യൽമീഡിയയിലും മാധ്യമത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

മുന്നൂറോളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ആനന്ദക്കുട്ടൻ ഫെബ്രുവരി 14നാണ് അന്തരിച്ചത്. അടുത്ത ദിവസം പുറത്തിറങ്ങിയ പത്രത്തിലാണ് തെറ്റായ ചിത്രം ഉപയോഗിച്ച് വാർത്ത അച്ചടിച്ച് വന്നത്.