ശാലിന്‍ ഇനി സംവിധായിക

യുവനടി ശാലിന്‍ ഇനി അഭിനേത്രി മാത്രമല്ല സംവിധായിക കൂടിയാണ്. സിനിമാ അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ചുവടെടുത്ത് വെക്കുകയാണ് ഈ യുവനടി. റെവെലേഷന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാലിന്‍.

സസ്പന്‍സ് ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് റെവലേഷന്‍. ആരുടെ കൂടെയും അസോഷ്യേറ്റായി പ്രവര്‍ത്തിച്ചിട്ടില്ലാത്ത ശാലിന്‍ സംവിധാനം ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടു തന്നെയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. മേയ്ക്കിങിനാണ് ശാലിന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അഭിനയത്തില്‍ കൂടെ തന്നെയാണ് സംവിധാനം പഠിച്ചതെന്നും ഇഷ്ടം സംവിധാനം തന്നെയാണെന്നും ശാലിന്‍ പറയുന്നു.