ആണാകുന്നതിലെ വെല്ലുവിളികൾ? ശ്വേത മേനോന്‍ പറയുന്നു

ശ്വേതാ മേനോൻ ആണാകുന്നു. പത്മരാജന്റെ അസിസ്റ്റന്റായിരുന്ന രഞ്ജിലാൽ സംവിധാനം ചെയ്യുന്ന ‘നവൽ എന്ന ജ്യുവൽ’ എന്ന ചിത്രത്തിലാണ് ശ്വേത മുഴുനീള ആൺവേഷം ചെയ്യുന്നത്.ഷൂട്ടിങ്ങിന്റെ ബഹുഭൂരിപക്ഷവും തീർന്നതിനാൽ മുംബൈയിലാണിപ്പോൾ ശ്വേത. മികച്ച വേഷപ്പകർച്ചകളോടെ മലയാള സിനിമിയുടെ ജ്യുവൽ ആയിമാറിയ ശ്വേത പറയട്ടെ നവലിന്റെ വിശേഷങ്ങൾ.

എങ്ങനെയെത്തി ഈ വേഷം?

അറിയില്ല. ഞാൻ വളരെ ബോൾഡ് ആണെന്ന ധാരണയുള്ളതിനാലാകാം ഇത് എന്നെ തേടിവന്നത്.

വലിയൊരു ഇടവേള കഴിഞ്ഞാണല്ലോ ഈ വരവ്?

ശരിയാണ്. ഒന്നര വർഷത്തോളമായി മലയാളത്തിൽ. ബോധപൂർവം കൊടുത്ത ഇടവേളയാണ്. ചെയ്ത വേഷങ്ങളിൽ പലതിലും സന്തോഷം കണ്ടെത്താനായില്ല. അത്തരമൊരു വേഷം കിട്ടിയത് ഇപ്പോഴാണ്. സന്തോഷത്തോടെ ചെയ്യുന്നു.

ആണാകുന്നതിലെ വെല്ലുവിളികൾ?

എല്ലാ വേഷവും ആസ്വദിച്ചാണു ചെയ്യുന്നത്. മേയ്ക്ക്പ് ഒക്കെ വെല്ലുവിളി നിറഞ്ഞതായിരുന്നു. യഥാർഥ സംഭവത്തിൽനിന്നാണ് ഈ സിനിമയുടെ പിറവി.

ഇറാനിലെത്തിയ അസ്മ എന്ന അമ്മയുടെ റോളിലാണ് ശ്വേത ചിത്രത്തിൽ. അവരുടെ മകളാണ് നവൽ. വേഷപ്പകർച്ചയുടെ ഒരു ഘട്ടത്തിലാണ് ശ്വേതയുടെ ആൺവേഷം.